Part time jobs
നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ജോലികൾ പാർട്ട് ടൈം ആയി ചെയ്യാൻ തയ്യാർ ആവുകയാണെങ്കിൽ അതിനു വേണ്ടിയും രജിസ്റ്ററ് ചെയ്യാം. ആ ജോലികൾക്കു ആവശ്യക്കാർ ഉണ്ടെങ്കിൽ നിങ്ങൾക്കു അത് പോയി ചെയ്യാം.
സാധാരണ Permanant ജോലി ചെയ്യുന്നവർക്ക് നമ്മുടെ നാട്ടിൽ കിട്ടുന്ന ശമ്പളം വളരെ കുറവാണ്. അത് കാരണം ആണ് എല്ലാവരും നാട് വിട്ടു പോകുന്നത് എന്നൊരു അഭിപ്രായം ഉണ്ട്. അത് കുറെ ഒക്കെ ശെരിയാണ് താനും. കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ വളരെ അധികം ബുദ്ധിമുട്ടുകയാണ് പലരും. അങ്ങനെ ഉള്ള സാഹചര്യത്തിൽ പലരും അധിക വരുമാനത്തിനായി Part time ജോലി ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ western countries ഇൽ ഉള്ള പോലെ ഇവിടെ അങ്ങനെ ഒരു culture ഇതുവരെ ഉണ്ടായിട്ടില്ല. അതിനു കാരണം അങ്ങനെ ചെയ്യാൻ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലാത്തതു കൊണ്ടാണ് താനും.
ഇവിടെ ഈ ആപ്പിൽ കൂടെ Part time jobs കണ്ടു പിടിക്കാനുള്ള ശ്രമം ആണ് ഞങ്ങൾ നടത്തുന്നത്. ഓരോരുത്തർക്കും അവരവരുടെ സ്ഥിരം ജോലി തുടങ്ങുന്നതിനു മുൻപോ ജോലി കഴിഞ്ഞ ശേഷമോ പാർട്ട് ടൈം ജോലി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അതിനു വേണ്ടി രജിസ്റ്റർ ചെയ്യാം. എപ്പോൾ മുതൽ എപ്പോൾ വരെ സമയം, ദിവസം, ചെയ്യാൻ പറ്റുന്ന ജോലികൾ ഒക്കെ Mention ചെയ്തു Register

ചെയ്യാം. അപ്പോൾ അങ്ങനെ ഉള്ള ജോലിക്കാരെ ആവശ്യം ഉള്ളവർ ആപ്പിൽ കൂടെ നിങ്ങളെ കണ്ടെത്തി contact ചെയ്തോളും. ആണിനും പെണ്ണിനും അവരവരുടെ capacity അനുസരിച്ചുള്ള ജോലികൾ കണ്ടെത്താം.
കൂടാതെ ജോലി ഇല്ലാത്ത ചെറുപ്പക്കാരുടെ എണ്ണം അനുദിനം കൂടി കൊണ്ടിരിക്കുകയാണ്. അവർക്കെല്ലാം ഇതിൽ കൂടെ ജോലി കണ്ടത്തി വരുമാനം ഉണ്ടാക്കാം. ജോലി ഇല്ലാത്ത ചെറുപ്പക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രയാണെന്ന് അവരോടു ചോദിച്ചാൽ അറിയാം.
സ്വന്തം നാട്ടിൽ നിന്ന് അകലെ ആയി പ്രഫഷണൽ കോളേജ് കളിൽ പഠിക്കുന്ന കുട്ടികൾ, management college ഇൽ പഠിക്കുന്ന കുട്ടികൾ, ഐടി ഐ കളിൽ പഠിക്കുന്ന കുട്ടികൾ, വീട്ടിൽ നിന്നും അച്ഛനും അമ്മയും അയച്ചു കൊടുക്കുന്ന ക്യാഷ് കൊണ്ട് വേണം ഓരോമാസവും ചെലവ് കഴിയാൻ. മക്കൾ പ്രായപൂർത്തി ആയി കഴിഞ്ഞാൽ വിദ്യാഭ്യാസവും കഴിഞ്ഞു ജോലികിട്ടാതെ ഇരിക്കുമ്പോൾ ഓരോ ആവശ്യത്തിനും അച്ഛന്റെയും അമ്മയുടെയും മുൻപിൽ പോയി തലചൊറിഞ്ഞു നിൽക്കേണ്ടി വരും എന്തിനും ഏതിനും. ആ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു. പ്രായപൂർത്തി ആയി കഴിഞ്ഞാൽ ഒരു വ്യക്തിക്ക് എന്തെല്ലാം ആവശ്യങ്ങളുണ്ട്. എന്തിനും ഏതിനും മാതാപിതാക്കളെ ആശ്രയിക്കേണ്ടി വരുന്ന കുട്ടികൾക്ക് ജീവിതം തന്നെ വെറുത്തു പോകും.
അങ്ങനെ ഉള്ളവർ ആണ് ഗെതികേട് കൊണ്ട് പല illeagal ആക്ടിവിറ്റീസ് ഇന്നും ഇറങ്ങുന്നത്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറച്ചു മിനക്കെട്ടൽ കൂടുതൽ പണം കയ്യിൽ കിട്ടും എന്ന് പലരും പറഞ്ഞു brain wash ചെയ്യുമ്പോൾ പലരും ഇതിൽ ഇറങ്ങി പോകും.
അങ്ങനെ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന പഠിക്കുന്ന കുട്ടികൾക്കും ജോലി കണ്ടെത്താൻ കഴിയാതെ നിൽക്കുന്ന ഏതൊരാൾക്കും ഈ ആപ്പിൾ കൂടെ അവരവർക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്തു പണം ഉണ്ടാക്കാം.






