
മലയാളികൾക്ക് ചെറുകിട ജോലി ചെയ്യാനുള്ള മടി അല്ലെങ്കിൽ നാണക്കെടു തോന്നുന്നത് സ്വന്തം നാട്ടിൽ ആണ്. കാരണം, തന്നെ അറിയാവുന്നവർ, കൂട്ടുകാർ ബന്ധുക്കൾ നാട്ടുകാർ വീട്ടുകാർ ഒക്കെ അറിയുമ്പോളാണ്. ഇത് ഞാൻ പറഞ്ഞല്ലോ.
അത് കൊണ്ടാണ് അവർ സ്വന്തം നാട് വിട്ടു ദൂരെ എവിടെ എങ്കിലും പോയി ജോലി ചെയ്യുന്നത്. ദൂരെ പോയി ജോലി ചെയ്യുമ്പോൾ അതാരും അറിയില്ലല്ലോ.
ഇപ്പോൾ നാട് വിട്ടു പോകുന്നത് എല്ലാവർക്കും സാധിക്കാത്തത് കൊണ്ട് സ്വന്തം ജില്ല വിട്ടു പുറത്തു മറ്റു ജില്ലകളിൽ പോകുന്നത് വരെ ആയി.
ഉദാഹരണത്തിന് uber drivers ആരും തന്നെ അവർ taxi ഓടുന്ന നാട്ടുകാർ ആയിരിക്കില്ല. അതുപോലെ delivery boys ആയി ജോലി ചെയ്യുന്നവരും സ്വന്തം സ്ഥലത്തായിരിക്കില്ല.
ഇങ്ങനെ ഇപ്പോൾ തന്നെ ഏതു ജോലിയും ചെയ്യാൻ തയ്യാർ ആവുന്നവർ സ്വന്തം ജനിച്ചു വളർന്ന നാട്ടിൽ നിന്നും അകലേക്ക് പോയി ജോലി ചെയ്യുന്നുണ്ട്.
നമ്മുടെ നാട്ടിൽ sslc യോ pluss2 ഓ കഴിഞ്ഞവർ ആണ് ജോലി കിട്ടാതെ അലയുന്നവർ കൂടുതലും. പിന്നെ digree എടുത്തവരും പ്രഫഷണൽ കോഴ്സ് പഠിച്ചവരും ഒക്കെ ഉണ്ട് തൊഴിലില്ലാത്തവർ ആയി. ഒരു തൊഴിലും ചെയ്തു പഠിച്ചിട്ടുണ്ടാവില്ല. അപ്പോൾ പിന്നെ unskilled ആയെ അവരെ കൂട്ടാൻ പറ്റു. അങ്ങനെ ഉള്ളവർക്ക് ശരീരം കൊണ്ട് അധ്വാനിക്കേണ്ട ജോലിയെ കിട്ടാൻ സാധ്യത ഉള്ളു. അതിന്ന ജോലി എന്നില്ല. ആരോഗ്യം ഉള്ള ഒരാൾക്ക് ഒരാൾ പറയുന്ന ജോലി എന്തും ചെയ്യാൻ പറ്റും.
പറമ്പ് കിളക്കുന്നതും ഒരു ജോലി ആണ്. കാട് വെട്ടുന്നതും, തെങ്ങു കയറുന്നതും, cleaning ജോലികളും, delivery ജോലികളും, പെയിന്റിംഗ്, helper ജോലികൾ അങ്ങനെ ഒരാൾക്ക് skill വേണ്ടാത്ത എന്തും ചെയ്യാം. ഇനി എന്തെങ്കിലും ഒക്കെ ജോലി കിട്ടിയാലും ശമ്പളം ഒക്കെ കുറവായിരിക്കും. 12000/- മുതൽ 18000/- വരെ ഒക്കെ ആണ് digree ഉള്ളവരുടെ ഒക്കെ ശമ്പളം. അതെ സമയം പറമ്പിൽ പണി ചെയ്യുന്നവർ പോലും ദിവസം 1200/- വെച്ച് വാങ്ങും. അതായത് മാസം 36000/- ഇവിടെ ആണ് മലയാളികൾ കഷ്ടപ്പെടാൻ തയ്യാർ ആയാൽ അതിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റും.
ഒരാൾ എന്ത് ജോലി ചെയ്യാൻ തയ്യാർ ആയാലും ആ വക ജോലികൾ എവിടെ ആണ് ആർക്കു വേണ്ടിയാണ് എന്നൊക്കെ കണ്ടു പിടിക്കാൻ ആണ് ഒരു വഴിയും ഇല്ലാത്തതു.
അതിനാണ് ഈ മൊബൈൽ ആപ്പ്.
Proffessionals മുതൽ ടെക്നിഷ്യൻസ്, skilled or unskilled workers, തുടങ്ങി ഏതു മേഖലയിൽ ഉള്ളവർക്കും ജോലി കണ്ടെത്താനും ജോലിക്കാരെ ആവശ്യം ഉള്ളവർക്ക് അവരെ കണ്ടെത്താനും ഈ ആപ്പിൽ കൂടെ കഴിയും.
പിന്നെ jobs ഇനെ 5 ആയി തരം തിരിച്ചിട്ടുണ്ട്.






