എന്താണാവോ ഈ technics അല്ലെങ്കിൽ featurs എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും.
അതൊക്കെ ആപ്പ് റിലീസ് ഇന് മുൻപ് പറയുന്നത് ശെരിയാവില്ല. എങ്കിലും ഒരെണ്ണം മാത്രം പറയാം.
പൊതുവെ നാണക്കേട് ഭയന്ന് സ്വന്തം നാട് വിടുകയാണല്ലോ എല്ലാരും ചെയ്യുന്നത്.
ഇപ്പോൾ നമ്മൾ താമസിക്കുന്ന ഏരിയ വിട്ടു രണ്ടോ മൂന്നോ km ദൂരെ പോയാൽ പോലും നമ്മളെ ആരും അറിയില്ല അല്ലെ. നമ്മുടെ നാട്ടിൽ ആണെങ്കിലോ ദൂരെ ആണെങ്കിലോ നമ്മൾ ഇന്ന ഇന്ന ജോലി ചെയ്യാൻ തയ്യാർ ആണെന്ന് നാട്ടുകാരെ എങ്ങനെ അറിയിക്കും. അതിനാണ് ഈ ആപ്.
നിങ്ങൾക്കു നിങ്ങൾ നിൽക്കുന്ന ഏരിയക്കടുത്തു നിന്നാണ് ആപ്പ് വഴി work കിട്ടുക. അപ്പോൾ നിങ്ങളുടെ നാട്ടിൽ നിന്നും 5 km മാറി നിന്നാൽ അവിടെ ആരും നിങ്ങളെ അറിയില്ലല്ലോ. അപ്പോൾ അവിടെ നിങ്ങൾക്കു ജോലി ചെയ്യുന്നതിന് മടി വരേണ്ട കാര്യം ഇല്ല.
അങ്ങനെ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന അഞ്ചോ ആറോ അതിൽ കൂടുതലോ ജോലികൾക്കു രജിസ്റ്റർ ചെയ്തു activation കഴിഞ്ഞാൽ നിങ്ങൾക്ക് work കിട്ടാൻ തുടങ്ങും. അപ്പോൾ നിങ്ങൾ register ചെയ്ത ജോലികൾ ഏതു ഏരിയ യിൽ ആണോ കൂടുതൽ കിട്ടാൻ സാധ്യത ഉള്ളത് അവിടെ പോയി നിന്നാൽ മതി. ഏതെങ്കിലും ഒക്കെ ജോലികൾ നിങ്ങൾക്കു മാറിയും തിരിഞ്ഞും കിട്ടിക്കൊണ്ടിരിക്കും. ഒരു ജോലിയിൽ നിങ്ങൾ engage ആയി കഴിഞ്ഞാൽ പിന്നെ അത് തീരും വരെ നിങ്ങൾക്കു വേറെ ജോലിയുടെ calls വരില്ല.
പിന്നെ piece work rate and hourly based rate നിങ്ങൾക്കു വേണ്ടത് നിങ്ങൾക്കു തന്നെ ഇടാം. അതായത് ഓരോരുത്തർക്കും അവർക്കു വേണ്ടത് ഇടാം.
കസ്റ്റമേഴ്സ് ഇന് നിങ്ങളുടെ റേറ്റ് കാണുവാൻ പറ്റും. അപ്പോൾ റേറ്റ് ഒരുപാട് കൂടുതൽ ഇട്ടാൽ job കിട്ടി എന്ന് വരില്ല. പിന്നെ ഓരോ ജോലി ചെയ്തു കഴിയുമ്പോഴും ratings and reviews വീഴും. അത് ഒക്കെ പിന്നീട് നിങ്ങളുടെ നില നിൽപ്പിനെ ബാധിക്കും. കുറെ കഴിയുമ്പോൾ ratings കൂടുതലും reviews നല്ലതുമാണെങ്കിലെ ആളുകൾ ജോലിക്ക് വിളിക്കു എന്ന് വരും.
So, തുടക്കത്തിലേ customer dealings അവരോടുള്ള നിങ്ങളുടെ പെരുമാറ്റം സംസാരം ഒക്കെ ശ്രദ്ധിക്കണം. വലിച്ചു നീട്ടാതെ വൃത്തിയും വെടിപ്പോടെയും ഭംഗിയായും ഉത്തരവാദത്വത്തോടെയും ചെയ്തു കൊടുത്താൽ ratings ഉം rievews ഉം നല്ലതാകും.
ഉദാഹരണത്തിന് നിങ്ങൾ പണി തുടങ്ങി കുറെ നാൾ കഴിഞ്ഞു നിങ്ങൾക്കു 5 സ്റ്റാർ ratings ആണ്. 50 rievews ഉണ്ട്. അതിൽ 99% ഉം postive ആണ്. അങ്ങനെ ഉള്ള നിങ്ങളെ ഒരാൾ ondemand service ഇന് വിളിക്കുന്നതിന് മുൻപ് നിങ്ങളുടെ ratings മറ്റും കണ്ടിട്ട് നിങ്ങളുടെ profile ഇൽ കയറി നിങ്ങളുടെ hourly base charges piece work charges ഒക്കെ മറ്റുള്ളവരെ കാൾ കുറേശെ കൂടുതൽ ആണെങ്കിലും നിങ്ങളെ തന്നെയേ അവർ വിളിക്കുകയുള്ളു.
അതെ പോലെ തന്നെ തിരിച്ചും. ratings and reviews ഉം മോശമായവരുടെ charges കുറവാണെങ്കിലും അവരെ Customer വിളിച്ചു എന്ന് വരില്ല.
കാല ക്രമേണ കുറഞ്ഞ റേറ്റിംഗ് ഉള്ളവർക്ക് പണി കിട്ടുന്നത് കുറയുകയും റേറ്റിംഗ് കൂടുതൽ ഉള്ളവർക്ക് കൂടുതൽ പണിയും കൂടുതൽ കാശും കിട്ടുകയും ചെയ്യും.
ഇങ്ങനെ ഒരു രീതി ഇതിൽ കൂടെ impliment ചെയ്യാൻ ശ്രമിച്ചിരിക്കുന്നത് കൊണ്ട് രണ്ടു കാര്യങ്ങൾ ഉറപ്പാക്കാൻ ആണ്.
1. കസ്റ്റമർക്കു better service കിട്ടുവാൻ സഹായിക്കും.
2. ഉഴപ്പുന്നവരെ കൂടുതൽ service മെച്ചപ്പെടുത്താൻ നിർബന്ധിതരാക്കും.

On-demand service ഇന്റെ പ്രവർത്തനം Location Map based ആയിരിക്കും.
ഇതിൽ വേറെയും കുറെ features ഉണ്ടെങ്കിലും അതിപ്പോൾ പറയാൻ നിർവാഹം ഇല്ല. കാരണം അതൊക്കെ ആപ്പിന്റെ special features ആയതു കൊണ്ടാണ്. ആപ്പ് release ചെയ്ത ശേഷം ആയിരിക്കും അവയൊക്കെ ഓരോന്നായി വരുക.






