waahtsy ഒരു mobile app ആണ്. ഒരു ആപ്പിൽ കൂടി തന്നെ പല കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാൻ കഴിയും. അത് കൊണ്ട് തന്നെ ഇതൊരു Super App ആണ്.
തുടക്കത്തിൽ നമ്മൾ സമൂഹത്തിൽ നിലവിൽ കാലങ്ങൾ ആയി തെന്നെ ഉണ്ടായിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ഒരു ശ്രമം ആയിട്ടാണ് തുടങ്ങി വെച്ചത്. പക്ഷെ അതിപ്പോൾ നിലവിൽ ഉള്ള മറ്റു പല പ്രശ്ങ്ങൾക്കും കൂടെ ഈ ആപ്പിൽ കൂടെ പരിഹാരം ഉണ്ടാക്കാം എന്ന് കണ്ടപ്പോൾ ഈ ആപ്പിന്റെ ഘടന തന്നെ മാറുകയാനുണ്ടായതു.
അങ്ങനെ ആണ് ഇതൊരു സൂപ്പർ ആപ്പ് ആയി മാറിയത്.
വളരെ വര്ഷങ്ങള്ക്കു മുൻപ് മനസ്സിൽ കടന്നു കയറിയ ഒരാശയത്തെ പ്രവർത്തി യിൽ എത്തിക്കാൻ കാലങ്ങൾ ആയി study ചെയ്തു technology മാറ്റങ്ങൾ ഉൾക്കൊണ്ട് നടപ്പിൽ വരുത്താനുള്ള ശ്രമം ആണ് നടന്നു കൊണ്ടിരിക്കുന്നത്.
Problem statement.
1. നമ്മുടെ നാട്ടിൽ നിന്നും എല്ലാവരും ജോലി തേടി നാട് വിട്ടു പോവുകയാണ്. ഇവിടെ എല്ലാവരും white collar ജോബിൽ ആണ് താല്പര്യം കാണിക്കുന്നത്. ഇവിടത്തെ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർക്കു പോലും അങ്ങനെ ഉള്ള ജോലികൾ കിട്ടുന്നില്ല. ഭൂരിപക്ഷം വരുന്ന basic വിദ്യാഭ്യാസം ഉള്ളവർക്കു പിന്നെ എന്ത് white colllar job കിട്ടാൻ ആണ്. ചെറുകിട ജോലികൾ ഒന്നും തന്നെ ചെയ്യാൻ ആർക്കും താല്പര്യം ഇല്ല.
അതാണോ സത്യം. അല്ല. താല്പര്യം ഇല്ലാഞ്ഞിട്ടല്ല. പിന്നെ എന്താണ്? അവർക്കു ചെറുകിട ജോലികൾ ചെയ്യാൻ ഇവിടെ നമ്മുടെ നാട്ടിലെ ചെയ്യാൻ മടിയുള്ളു. നാട് വിട്ടാൽ നമ്മൾ എന്ത് പണിയും ചെയ്യും. ഇല്ലേ.
അത് കൊണ്ടാണവർ സ്വന്തം നാട് വിട്ടു ദൂരെ എവിടെ എങ്കിലും പോയി ജോലി ചെയ്യാൻ തയ്യാർ ആകുന്നതു. ഇതിനു പലരും പല കാരണങ്ങൾ പറയുമെങ്കിലും സത്യം എല്ലാവർക്കും അറിയാം. പക്ഷെ അതാരും സമ്മതിക്കില്ല എന്ന് മാത്രം. ഒരു നൂറു കാരണങ്ങൾ ഓരോരുത്തർക്കും പറയാൻ ഉണ്ടാകും. അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല.
കേരളത്തിൽ മാത്രം അല്ല ഈ പ്രതിഭാസം ഉള്ളത്. നമ്മുടെ ഇന്ത്യ മഹാരാജ്യത്തു മുഴുവനായും ഉള്ള ഒരു സവിശേഷതയാണ് ഈ ഒരു മനോഭാവം.
ഇവിടെ നിന്നും ആളുകൾ വടക്കോട്ടു പോകുമ്പോൾ വടക്കു നിന്നും ആൾകാർ ഇങ്ങോട്ട് ജോലി തേടി വരുന്നതും അതെ കാരണം കൊണ്ട് തന്നെ ആണ്. ഞാൻ ഈ പറഞ്ഞതിനും ആളുകൾക്ക് വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകാം. അതിലേക്കൊന്നും ഞാൻ നടക്കുന്നില്ല.പ്രധാന point മാത്രമേ പറയാൻ കഴിയു.
നമ്മുടെ നാട്ടിൽ കാലങ്ങൾ ആയി ഓരോരുത്തരുടെയും മനസ്സിൽ ഉരുതിരിഞ്ഞു വന്ന ഒരു മനോഭാവം ആണത്. ഏതൊരാൾക്കും ചെറുകിട ജോലി ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യം ആണ്.
വിയർപ്പിന്റെ അസുഖം അല്ല. Hard work ചെയ്യാനുള്ള മടി അല്ല. അങ്ങനെ മടിയുണ്ടായിരുന്നെങ്കിൽ ഇവിടെ ചെയ്യാൻ മടിക്കുന്ന ജോലികൾ എല്ലാം തന്നെ അവർ നാട് വിട്ടാൽ ചെയ്യും. Gulfil ചെയ്യും. കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ പോയി ചെയ്യും, ക്യാനഡയിൽ പോയി ചെയ്യും ഇല്ലേ.?
അപ്പോൾ മടിയല്ല കാരണം. നാട് വിട്ടു വെളിയിൽ പോയി ചെയ്താൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് നാട്ടുകാരോ, വീട്ടുകാരോ കൂട്ടുകാരോ അറിയില്ല. അപ്പോൾ ഇവരൊക്കെ അറിഞ്ഞാൽ എനിക്കതു നാണക്കേടാണ്. എന്റെ വീട്ടുകാർക്ക് നാണക്കേടാണ്. എന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും മുൻപിൽ ഞാൻ നാണം കെടും. ഇത് തന്നെ കാരണം.
ഇതൊരു social issue ആണ്. ഇതുവരെ government agency കളോ NGO കളോ സംഘടനകളോ അഡ്രസ് ചെയ്യാത്ത കാര്യം.
ഞാൻ വിദേശത്തു 35 വർഷം ജോലി ചെയ്ത ആൾ ആണ്. അവിടെ വെച്ച് പരിചയപ്പെട്ട ആയിരക്കണക്കിന് പേരിൽ നിന്നും കിട്ടിയ feedback ഇൽ കൂടെ ആണ് ഞാൻ ഇത് മനസ്സിലാക്കുന്നതിനും ഇതിനൊരു പരിഹാരം കണ്ടെത്തണം എന്ന് ഒരാശയം മനസ്സിൽ ഉറപ്പിക്കുന്നതും.
മലയാളികൾ നാട് വിട്ടു പോകാതെ, അവിടെ ചെയ്യുന്ന ജോലികൾ ഇവിടെ ചെയ്യാൻ തയ്യാർ ആയാൽ തന്നെ നമ്മുടെ നാടിന്റെ മുഖശ്ചായ മാറും. കാരണം...
ഏതാണ്ട് 45 ലക്ഷത്തോളം അന്യ സംസ്ഥാനക്കാർ ഇവിടെ ഉണ്ട്. കേരളത്തിലുള്ളവർ നാട് വിട്ടു പോകുന്ന കാരണം കൊണ്ട് എല്ലാ മേഖലകളിലും അവർ കയറി പറ്റിയിട്ടുണ്ട്.
മാസം കുറഞ്ഞത് 1000 കോടി രൂപ എങ്കിലും കേരളം വിട്ടു പുറത്തേക്കൊഴുകുന്നുണ്ട്.
എല്ലാവരും പറയുന്നുണ്ട് പ്രവാസികൾ ആണ് കേരളത്തിന്റെ സമ്പത് ഘടനയെ നയിക്കുന്നത് എന്ന്. ഒരു പരിധി വരെ ശെരിയാണ് താനും. പ്രവാസികൾ ഇവിടെ ചെയ്യാൻ മടിക്കുന്ന ജോലികൾ കേരളത്തിന് പുറത്തു പോയി ചെയ്തു കാശുണ്ടാക്കി നാട്ടിലേക്കയക്കുന്നു.
ഇവിടെ അന്യ സംസ്ഥാന തൊഴിലാളികൾ നമ്മൾ ഇവിടെ ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്തു ആ കാശും കൊണ്ട് അവരുടെ നാട്ടിലേക്ക് പോകുന്നു. ഇതാണ് നടക്കുന്നത്.
ഈ ഒരു കാരണം കൊണ്ട് തന്നെ ആണ് കേരളത്തിന്റെ മൊത്തം സമ്പത് വ്യവസ്ഥ തകരുന്നത്.
1000 കോടി രൂപ കേരളത്തിന് പുറത്തേക്കാണ് ഒഴുകുന്നത്. അവർ ഇവിടെ വന്നു ജോലി ചെയ്തു ഉണ്ടാക്കുന്ന കാശിവിടെ ചിലവാക്കില്ല. ഇവിടെ അവർ ചപ്പാത്തിയും ഡാലും കൊണ്ട് മൂന്നു നേരവും കഴിയും.
അതെ സമയം നമ്മൾ ഇവിടെ തന്നെ ജോലി ചെയ്യാൻ തയ്യാർ ആയാൽ ആ cash നമ്മുടെ കയ്യിൽ ആണ് വരുക. നമ്മൾ ആ cash ഇവിടെ എല്ലാ കാര്യത്തിനും ചിലവാക്കും. അത് നമ്മുടെ സമ്പത് വ്യവസ്ഥയെ boost ചെയ്യും. ഇപ്പോൾ ഇവിടെ കച്ചവടം ഇല്ല എന്ന് പറയുന്ന സ്ഥിതി മാറും.
ഞാൻ പറഞ്ഞു വരുന്നത് നമ്മൾ മലയാളികൾ ഇവിടെ തന്നെ ജോലി ചെയ്യാൻ തയ്യാറായാൽ നാടിന്റെ സ്ഥിതി തന്നെ മാറും.
എല്ലാവരും തിരിച്ചു വരണം എന്നല്ല പറയുന്നത്. നല്ല നല്ല position ഇൽ ഇരുന്നു ലക്ഷങ്ങൾ ശമ്പളം വാങ്ങുവാൻ കഴിവും അതിനുള്ള വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർ അത് ചെയ്തോട്ടെ.
അതെ സമയം അതൊന്നും ഇല്ലാത്തവർ ആയ സാധാരണ ജോലിക്കാർ ആയവർ തിരിച്ചു വരണം എന്നാണ്.
ഇവിടെ കൂലിപ്പണി എന്ന് പറയപ്പെടുന്ന unskilled labor ജോലികൾ, technical ജോലികൾ, service മേഖലയിലെ ജോലികൾ ഇതൊക്കെ ആണ് ആളുകൾക്ക് ചെയ്യാൻ മടി ഉള്ളത്. എന്തിനു driver ജോലികൾ ചെയ്യാൻ മടിക്കുന്നവരെ എനിക്കറിയാം.

ഈ ഒരു പ്രശ്നത്തിനാണ് ഞാൻ പരിഹാരം കാണാൻ ശ്രമിക്കുന്നത് ഈ mobile ആപ്പിലൂടെ.
ഈ ഒരു സോഷ്യൽ ഇഷ്യൂ മാത്രം അല്ല പല വിധത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉള്ള ശ്രമം കൂടെ ഇതിലൂടെ ഞാൻ നടത്താൻ ശ്രമിക്കുന്നുണ്ട്.






